Tuesday 21 May 2013

ഇനിമുതൽ എന്റെയും ബൂലോകം

   സൈബർ സഞ്ചാര വീഥികൾ ഇന്ത്യൻ മഹാസമുദ്രത്തെക്കാളും വിശാലമാണെന്ന് ആരോ പറഞ്ഞത് ഓർമ്മവരുന്നു. ജീവിതത്തിൽ ഒരു സോഷ്യൽ-ഇതര നെറ്റ്‌വർക്കുകളിൽ മെമ്പർഷിപ്പ് എടുക്കാത്ത എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ അതിനു പ്രസക്തിയില്ലായിരുന്നു. മുഖപുസ്തകത്തിൽ അംഗത്വമെടുക്കാത്ത സൈബർ സഞ്ചാരി ഞാൻ മാത്രമായിരിക്കും!

   നിമിഷ മരണം സംഭവിക്കുന്ന മുഖപുസ്തകത്തേക്കാളും മികച്ചത് ബ്ലോഗു രംഗം തന്നെയെന്ന തോന്നലിൽ ബ്ലോഗുകൾ സ്ഥിരമായി വായിക്കാൻ തുടങ്ങിയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇടക്കിടക്കു നടക്കുന്ന തെറിവിളികളും തല്ലും അനാവശ്യ വിവാദങ്ങളും ഒഴിവാക്കിയാൽ ഏറ്റവും നല്ല വായന നടക്കുന്നതിനു മലയാളബ്ലോഗുകൾ ഉപകാരം തന്നെയാണ്.

  ബ്ലോഗുവായനയും എഴുത്തും മറികടന്ന് ഫേസ്‌ബുക്കിലെ നിമിഷ മരണങ്ങളിലേക്ക് മലയാള ബ്ലോഗർമാർ അകന്നു പോകുന്നത് നിത്യകാഴ്ചകളായപ്പോൾ സഹതാപമാണു തോന്നിയത്. സൈബർലോകത്തെ ഒരുമകളുടെ കഥകൾ തൊടുപുഴ മുതൽ ഇപ്പോൽ തുഞ്ചൻ പറമ്പുവരെ എത്തി നിൽക്കുമ്പോൾ ബ്ലോഗെഴുത്തും വയനയും മലയാളത്തിൽ അസ്തമിച്ചു എന്നു കരുതാൻ വയ്യ.

  പതിവായി ബ്ലോഗെഴുതുന്ന പലരും മറ്റുള്ള ബ്ലോഗുകളിൽ അഭിപ്രായമെഴുതുന്നില്ല എന്നതാണു വായനയിൽ എനിക്കു ദൃശ്യമായത്. അതുകൊണ്ടുതന്നെ അവരുടെ ബ്ലോഗുകളിലും അഭിപ്രായങ്ങൾ കുറവാണ്. എഴുതുന്നവർ മറ്റുള്ളവരുടെ ബ്ലോഗുകളും പരമാവധി വായിക്കണമെന്നും അഭിപ്രയങ്ങൾ രേഖപ്പെടുത്തണമെന്നുമാണ് എനിക്കു പറയനുള്ളത്. ദീർഘകാലം നിങ്ങളുടെയൊക്കെ ബ്ലോഗുകൾ വായിച്ച ഞാൻ അനോണിയായെങ്കിലും പരമാവധി അഭിപ്രായം എഴുതാൻ ശ്രദ്ധിച്ചിട്ടുണ്ട്.

  പോസ്റ്റുകൾ എഴുതാനുള്ള ത്രാണിയില്ലെങ്കിലും ബൂലോകത്തേക്ക് ഞാനും ചുവടു വെച്ചുപോകുകയാണ്. നിങ്ങളുടെ ഏവരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമായിരിക്കും എനിക്കു പ്രചോദനവും വഴികാട്ടിയും... ഇനി സനോണിയായി നിങ്ങളോടൊപ്പം ഉണ്ടാവാൻ പരമാവധി ശ്രമിക്കാം....

സ്നേഹപൂർവ്വം,
റീമ നമ്പീശൻ

7 comments:

  1. പ്രപഞ്ചം വിശാലമാണ് വായുവും ആകാശവും ഇടുങ്ങിയതു നമ്മുടെ ചിന്തയാണ് നമ്മളാണ് കാരണം അതും നമ്മൾ തന്നെ കാരണം ഈ വിശാലമായ ലോകം കാണാൻ നമ്മുടെ രണ്ടു കണ്ണ് തന്നെ വേണം അത് തുറക്കണം അത് തുറന്നു പിടിക്കണം കണ്ടാലും അത് കാണണം. എന്തിനു മിനക്കെട് അത് തന്നെ നമ്മുടെ എല്ലാവരുടെയും കാതലായ പ്രശ്നം. നമ്മുടെ ശ്വാസകോശത്തിൽ കൊള്ളാത്ത വായു നമുക്ക് എന്തിനു മലിനപെടുതനം
    ആരെങ്കിലും ശ്വസിചോട്ടെ

    സ്വാഗതം ഈ അനന്ത വിഹായസ്സിൽ തളരാതെ പറക്കാൻ എല്ലാ ആശംസകളും

    ReplyDelete
  2. ബൂലോകത്തേയ്ക്ക് സ്വാഗതം...

    ReplyDelete
  3. ബൂലോഗത്തേയ്ക്ക് സ്വാഗതം
    വഴീല് ഫേസ് ബുക്ക് കുഴികളും
    ട്വിറ്റര്‍ കെണികളും
    പ്ലസ് ബസ് ചാരന്മാരുമൊക്കെ കാണുവേ...!!!
    അതോണ്ട്.........

    ഉത്തിഷ്ടത, ജാഗ്രത

    ReplyDelete
  4. ഫോളോവര്‍ ഓപ്ഷന്‍ ആക്റ്റിവേറ്റ് ചെയ്യില്ലേ..??

    ReplyDelete
    Replies
    1. അങ്ങനൊരു ഓപ്ഷൻ കാണുന്നിലല്ലോ....

      Delete
  5. Birth of a new blogger is a happy news. all good wishes for development in right path. Observe all signs in the path and pay ample atention rationally.

    ReplyDelete

  6. വട്ടുകളനവധി ,കറുത്ത വട്ട് ,വെളുത്ത വട്ട്
    വട്ടിനുള്ള വട്ട് ,വേദനക്കുള്ള വട്ട് ,വളർച്ചക്കുള്ള വട്ട്
    തളരച്ചക്കുള്ള വട്ട് ,മയക്കത്തിനുള്ള വട്ട് ,മറവിക്കുള്ള വട്ട്
    കറുത്ത വട്ട് കൈകാൽ നീർകെട്ടിനുള്ള വട്ട്17-09-2014

    ReplyDelete